
നടന് മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാല്‍ മധുവിനെ കാണാന്‍ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയപ്പോള്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു.
പിറന്നാള്‍ദിനത്തിനു മുന്‍പേ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണ് മോഹന്‍ലാല്‍. എന്റെ സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍ ആശംസകള്‍ മധു സാര്‍ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞു രാത്രിയാണ് ലാല്‍ എത്തിയത്. ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷവും ആഹ്ളാദവുമെന്ന് മധു പറഞ്ഞു.നര്‍മസംഭാഷണത്തിനൊടുവില്‍ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാല്‍ മടങ്ങിയത്.






