കുട്ടികളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം കുട്ടികളുടെ നിഷ്കളങ്കമായ വര്‍ത്തമാനവും കുസൃതിയുമെല്ലാം കാണികളെ പിടിച്ചിരുത്താറുണ്ട്. ഇതോടൊപ്പം മുതിര്‍ന്നവരുടെ വാക്കുകളും പ്രവൃത്തികളും അതേപടി അനുകരിക്കുന്ന കുട്ടികളും ആളുകളില്‍ കൗതുകം സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ കൗതുകകരമായ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ചൈനീസ് ബാലന്റെ അപാരമായ അനുകരണ ശേഷിയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക.
വീഡിയോയില്‍ ഒരു പാചകക്കാരന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും അതേപടി അനുകരിക്കുന്ന ഈ കൊച്ചു കുട്ടിയാണ് നെറ്റീസണ്‍സിനെ ഇപ്പോള്‍ കയ്യില്‍ എടുത്തിരിക്കുന്നത്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ആയ X-ല്‍ മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. ചൈനയിലെ നെയ്ജിയാങ്ങ് സ്വദേശിയാണ് ഈ കുട്ടി. മകന്റെ അസാധാരണ അനുകരണശേഷിയും പാചക വൈദഗ്ദ്ധ്യവും അവന്റെ അമ്മ തന്നെയാണ് പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ പാചകത്തോടും ഭക്ഷണ വിഭവങ്ങളോടും അസാധാരണമായ ഒരു താല്പര്യം അവനില്‍ ഉണ്ടായിരുന്നുവെന്നാണ് അമ്മ പറയുന്നത്. അതുകൊണ്ടുതന്നെ ടിവിയിലെ പാചക ഷോകള്‍ കാണുന്നതാണത്രേ കുട്ടിയുടെ ഇഷ്ടവിനോദം. ടിവിയില്‍ പാചകക്കാര്‍ ചെയ്യുന്ന അതേ രീതിയില്‍ തന്നെ അവരെ അനുകരിച്ച് കൊണ്ട് വീട്ടില്‍ പാചകം ചെയ്യുന്നതും അവന്റെ പതിവാണ്. അത്തരത്തിലുള്ള ഒരു പാചക സമയത്തെ വീഡിയോയാണ് അമ്മ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പാചക വിദഗ്ധര്‍ കൈകാര്യം ചെയ്യുന്ന അതേ രീതിയില്‍ തന്നെ പാനും തവികളും ഒക്കെ ഉപയോഗിക്കുന്ന ബാലന്റെ കഴിവിനെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍.

Comments