മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്ന താരമാണ് സംഗീത മാധവൻ നായര്‍. സംഗീത എന്ന പേരിനേക്കാൾ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതം അവരുടെ ശ്യാമളയാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിയപ്പെട്ട കലാകാരി. അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂര്‍ ദേവനാരായണൻ, വാഴുന്നോര്‍. ക്രൈം ഫയല്‍, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന സംഗീത 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമായിരുന്നു 'നഗരവാരിധി നടുവില്‍ ഞാൻ'. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചാവേറിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സംഗീത. സംഗീതയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചാവേറിന്റെ ഓഡിയോ ട്രെയിലര്‍ ലോഞ്ചിനാണ് താരം എത്തിയത്. പഴയതിലും ചെറുപ്പമായി എത്തിയ സംഗീതയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചിത്രങ്ങൾ കണ്ട് താരത്തിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകര്‍ കമന്റ് ഇടുന്നത്.

ഛായാഗ്രാഹകനായ എസ്. ശരവണനാണ് സംഗീതയുടെ ഭര്‍ത്താവ്. ഇതോടെ സംഗീത സിനിമാഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്കു മടങ്ങി. നാടോടി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സംഗീത- ശരവണൻ ദമ്പതികൾക്ക് തേജസ്വിനി എന്നൊരു മക്കളുണ്ട്.

Comments