
തന്റെ പേരു കൊണ്ടു മാത്രം സിനിമ പ്രേമികളെ തീയറ്ററിലേയ്ക്കെത്തിക്കുന്ന ഒരേ ഒരു നടനെ ഇന്ത്യന്‍ സിനിമയിലുള്ളൂ, ബോളിവുഡിന്റെ സ്വന്തം മിസ്റ്റര്‍ പെര്‍ഫക്റ്റ് അമീര്‍ ഖാന്. മറ്റ് താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നിലധികം സിനിമയുമായി എത്തുമ്പോള്‍ ഒറ്റ ചിത്രവുമായി എത്തി ബോക്സ്ഓഫീസും മറ്റ് റെക്കോര്‍ഡുകളും പഴങ്കഥയാക്കുന്ന അമീറിനല്ലാതെ മറ്റാര്‍ക്കും ഈ പേര് ചേരുകയുമില്ല. സിനിമയ്ക്കൊപ്പം അമീറിന്റെ കുടുംബ ജീവിതവും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് നോക്കി കാണുന്നത്. അമീറിന്റെയും കിരണ്‍ റാവുവിന്റേയും ജീവിതം അസൂയ ഉളവാക്കുന്നത് തന്നെ.
എന്നാല്‍ അത്ര പെര്‍ഫക്ടല്ലാത്ത ബന്ധങ്ങളായിരുന്നു ഇതിനു മുന്‍പ് അമീറിന്റേത്. 1986 ഏപ്രിലിലാണ് സുഹൃത്തായ റീന ദത്തിനെ അമീര്‍ വിവാഹം കഴിച്ചത്. 16 വര്‍ഷം നീണ്ട ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമാക്കാതെ ഇരുവരും വേര് പിരിഞ്ഞു. മക്കളായ ജുനൈദും ഇറയും റീനയേടൊപ്പമായി. ആഴ്ചയില്‍ മൂന്നു തവണ ഇവരെ കാണാനുള്ള അനുവാദം കോടതി നല്കി.
പിന്നീട് ലഗാന്‍ എന്ന ഹിറ്റ് ചിത്രത്തില്‍ നായികയായ പൂജ ഭട്ടുമായി താരം പ്രണയത്തിലായി. എന്നാല്‍ വളരെ പെട്ടെന്നു തന്നെ ഈ ബന്ധം അവസാനിച്ചു. അമീറിന്റെ ജീവിതത്തിലേയ്ക്ക് പിന്നീട് എത്തിയത് ഒരു ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് ജെസീക്കയാണ്. ഗുലാം എന്ന സിനിമയിലൂടെ വളര്‍ന്ന ബന്ധം ലിവ് ഇന്‍ റിലേഷനിലെത്തി. എന്നാല്‍ ഇതിനിടെ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അമീറിന് ഒരു കുട്ടി ഉണ്ടെന്നും പറയപ്പെടുന്നു.
ഇതിനൊക്കെ ശേഷമാണ് അസിസ്റ്റന്റ് ഡയറക്ടറായ കിരണ്‍ റാവുവിനെ അമീര്‍ കണ്ടു മുട്ടുന്നത്. ദീര്‍ഘ നാള് ഒരുമിച്ചു ജീവിച്ച ശേഷം 2005ല്‍ അമീര്‍ കിരണിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആസാദ് എന്നൊരു മകനുണ്ട്. ഇന്ന് ആരാധകര്‍ എല്ലാം ഏറെ ബഹുമാനത്തോടെ നോക്കുന്ന ബോളിവുഡ് കുടുംബവുമാണിത്.






