
ട്രാന്സ്ജെന്റര് സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ക്കിക്കുന്ന ആളാണ് രഞ്ജു രഞ്ജിമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടുവന്നു.
ഒപ്പം സ്വയം വളരുകയും ചെയ്തു. ഇന്ന് സൗത്ത് മലയാളത്തില്‍ ഏറ്റവും പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്സ്ജെന്റര് സെലിബ്രിറ്റി-ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് രഞ്ജു രഞ്ജിമാര്‍.
ഭാവന, മംമ്ത തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിറവയറില്‍ അതീവ സുന്ദരിയായി നില്ക്കുന്ന രഞ്ജു രഞ്ജിമാറാണ് ചിത്രത്തിലുള്ളത്.
ബേബി ഷവറിനായി പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെടാറുള്ളത് പോലെയാണ് ചിത്രത്തില്‍ രഞ്ജു ഉള്ളത്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് വയറില്‍ തലോടി നില്ക്കുന്ന ചിത്രം ആരാധകരെയും അത്ഭുതപ്പെടുത്തി.
എല്ലാം പെട്ടന്നായിരുന്നു. ഉത്തരവാദി..? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടമായി... എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ', എന്നാണ് രഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
ഫോട്ടോലാബ് ആപ്പ് വഴിയാണ് രഞ്ജു രഞ്ജിമാര്‍ നിറവയറില്‍ നില്ക്കുന്ന തന്റെ ചിത്രം എഡിറ്റ് ചെയ്ത് എടുത്തതെന്നാണ് മനസിലാകുന്നത്.






