ഹോളിവുഡ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് പ്രേതപാവയെ കേന്ദ്രീകരിച്ചിറക്കിയ 'ചൈല്‍ഡ് പ്ലേ' എന്ന ചിത്രം. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രത്തിലെ പാവയായിരുന്നു 'ഷക്കി'. ചിത്രത്തിലുടനീളം കത്തിയുമായി ആളുകളെ കൊല്ലാന്‍ എത്തുന്ന പാവയായിരുന്നു ഇത്. എന്നാല്‍ ഇത് വെറുമൊരു സാങ്കല്‍പ്പിക കഥാപാത്രമം മാത്രമാണെങ്കിലും ചിത്രത്തിന് ശേഷം പാവക്കുട്ടി കുപ്രശസ്തി നേടി. ഇത്തരം പാവയ്ക്ക് സമാനമായ പാവകള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ പാവ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. എന്താണന്നല്ലേ? ആളുകളെ പേടിപ്പിച്ചതിന് ഈ പാവക്കുട്ടിയെയും അതിന്റെ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മെക്സിക്കോയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്. കാര്‍ലോസ് 'എന്‍' ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് കുപ്രസിദ്ധമായ ഈ പ്രേത പാവയെ ഉപയോഗിച്ചത്.സിനിമയിലേതിന് സമാനമായി ഈ പാവയില്‍ ഘടിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് പ്രദേശവാസികളെ കാര്‍ലോസ് ഭയപ്പെടുത്തിരുന്നത്. ഈ മാസം 11 ന്, വടക്കന്‍ മെക്സിക്കോയിലെ കോഹുയില സംസ്ഥാനത്തിലെ മോണ്‍ക്ലോവ എന്ന നഗരത്തില്‍, പൊതുജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തി ക്രമസമാധാനം തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് പാവയെയും ഉടമയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാര്‍ലോസ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. വഴിയിലൂടെ നടന്ന് പോകുന്ന ആളുകളുടെ മുഖത്തേക്ക് ഈ പാവയെ നീട്ടിയാണ് കാര്‍ലോസ് പണം ചോദിക്കുന്നത്. വിലങ്ങ് വച്ചാണ് ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചത്. രേഖകളിലേക്ക് ആവശ്യമായ ചിത്രങ്ങളും സ്റ്റേഷനില്‍ വച്ച് എടുത്തു. കത്തി ഘടിപ്പിച്ചിരിക്കുന്ന പാവയെ മുടിയില്‍ പിടിച്ച് ചുമരിനോട് ചേര്‍ത്താണ് ഫൊട്ടോയെടുത്തത്.

Comments