
ദുല്‍ഖര്‍ സല്‍മാന്റെ ഇന്ത്യന്‍ മാസ് ആക്ഷന്‍ ഡ്രാമ കിംഗ് ഓഫ് കൊത്ത ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ചിത്രം ഈ വെള്ളിയാഴ്ച സ്ട്രീമിങ് ആരംഭിക്കും.
അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്മാന് കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ.
ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.







Comments