Authored by Web Desk | Last updated: 25 Sep 2023, 5:22 PM | 1 min read
ആവശ്യമുള്ള സാധനങ്ങള്‍
അമ്പഴങ്ങ- 1 കിലോഗ്രാം (അധികം മൂക്കാത്തത്)
വെളുത്തുള്ളി- 100 ഗ്രാം
ഇഞ്ചി- 80 ഗ്രാം
പച്ചമുളക്- 50 ഗ്രാം (എരിവുള്ളത്)
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തന്
കടുക്- 50 ഗ്രാം (വറുത്ത് പൊടിച്ചത്)
ഉലുവ- 50 ഗ്രാം (വറുത്ത് പൊടിച്ചത്)
നല്ലെണ്ണ- 150 മില്ലി
മുളകുപൊടി- 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍
വിന്നാഗിരി- 100 മില്ലി
കായപ്പൊടി- 10 ഗ്രാം
തയാറാക്കുന്നവിധം
അമ്പഴങ്ങ ഉപ്പിട്ട് ചെറുതായി വാട്ടി അരിയുക. അതിനുശേഷം നല്ലെണ്ണയില്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ അരിഞ്ഞതിട്ട് വാട്ടുക. വാട്ടിയതിനുശേഷം തീ കുറച്ച് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും, കായപ്പൊടിയും ചേര്‍ത്ത് മൂപ്പിക്കുക. അതിനുശേഷം അരിഞ്ഞ അമ്പഴങ്ങ ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേര്‍ത്ത് ഇളക്കി കടുക്-ഉലുവ വറുത്തുപൊടിച്ചതും ചേര്‍ത്ത് യോജിപ്പിച്ച് ഒരു ഗ്ലാസ് കുപ്പിയില്‍ ഇട്ട് സൂക്ഷിക്കുക. ഒരാഴ്ചയെങ്കിലും വച്ചിരുന്നതിന് ശേഷം ഉപയോഗിച്ച് തുടങ്ങിയാല്‍ രുചിയേറും.