
ബോളിവുഡ് നടി സ്വര ഭാസ്കറിനും ഭര്‍ത്താവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മകള്‍ ജനിച്ച വിവരം അറിയിച്ചത്. ശനിയാഴ്ചയാണ് സ്വര കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ക്ക് റാബിയ എന്നു പേരു നല്കി. മകള്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് സ്വരയുടെ കുറിപ്പ്.
ഞങ്ങളുടെ മകള്‍ റാബിയ 2023 സെപ്റ്റംബര്‍ 23 ന് പിറന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിക്കുന്നു. അത് പുതിയ ലോകമാണ്- എന്നാണ് സ്വര കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്വരയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
ജൂണിലാണ് സ്വര താന്‍ ഗര്‍ഭിണിയാണെന്ന വിവരം ലോകത്തെ അറിയിക്കുന്നത്. നിറവയറുമായി നില്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. ഈ വര്‍ഷം ജനുവരിയിലാണ് സ്വരയും സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വെച്ച് വിവാഹസല്‍ക്കാരവും നടത്തിയിരുന്നു.






