
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ബാങ്ക്അക്കൗണ്ടന്റ് സി കെ ജില്‍സിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ജിൽസ്, മാനേജർ ബിജു കരീം എന്നിവർ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. നേരത്തെ ക്രൈം ബ്രാഞ്ചും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശൻ, പി പി കിരൺ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് കൂട്ടുനിന്ന് കൈക്കൂലിയിനത്തിലും പണമുണ്ടാക്കിയത് ബിജു കരീമും ജില്സുമാമെന്ന് കണ്ടെത്തിയിരുന്നു.
തട്ടിപ്പ് കേസിൽ നേരത്തെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു.
മുന്‍ മന്ത്രിയും എംഎല്‍എയമായ എ സി മൊയ്തീന്, സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന് എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യംചെയ്തിരുന്നു.






