
ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ' അബ്രഹാം ഓസ്ലര്' റിലീസ് പ്രഖ്യാപിച്ചു. ജയറാമിന് ഒരു വമ്പന്‍ തിരിച്ചുവരവ് മലയാളത്തില്‍ ലഭിച്ചേക്കുമെന്ന് കരുതുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ക്രിസ്മസ് റിലീസായെത്തും.
പോലീസ് വാഹനത്തില്‍ നിന്നും കൈയ്യിലൊരു തോക്കുമായി ഇറങ്ങി ഓടിവരുന്ന ജയറാമിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മിഥുന് റിലീസ് പ്രഖ്യാപിച്ചത്.
അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെഡിക്കല്‍ ക്രൈംത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അര്ജുന് അശോക്, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്, അനശ്വരരാജന്, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും മിഥുന് മാനുവല്‍ തോമസ്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.






