ഡല്‍ഹിയില്‍ ആള്‍കൂട്ട കൊലപാതകം. 26 കാരനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്ന ഇസ്സര്‍ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മോഷണകുറ്റ ആരോപിച്ചായിരുന്നു മര്‍ദിച്ചത്. ആരെയും ഞെട്ടിക്കുന്ന കൊലപാതകം നടന്നത് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുന്ദര്‍ നഗരത്തിലായിരുന്നു.
ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് തന്നെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.യുവാവിന്റെ പിതാവ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






