
സ്വതസിദ്ധമായ അഭിനയശൈലികൊണ്ടും നര്‍മ്മം കൊണ്ടും മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് നിര്‍മല്‍ പാലാഴി. മിമിക്രി രംഗത്തു നിന്നും മലയാള സിനിമയില്‍ എത്തിയ നിര്‍മല്‍ പാലാഴിയുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചതാണ്.
ഇപ്പോഴിതാ 13-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 'ഇതാ ഇയാള്‍ ഉണ്ടല്ലോ... ഇയാള്‍ കൂടെ കൂടിയിട്ട് പയിമൂന്ന് കൊല്ലായി... ആരും പറയാത്ത ഒരു കാര്യം പറയട്ടെ ഇപ്പൊ മനസ്സില്‍ തോന്നിയതാ..'ഇണങ്ങിയും പിണങ്ങിയും 13 വര്‍ഷം' എന്നാണ് ഭാര്യ അഞ്ചുവിനൊപ്പമുളള ചിത്രം പങ്കിട്ട് നിര്‍മല്‍ കുറിച്ചത്.
നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്.






