
കാലുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന ഐക്കോണിക്ക് ഹിറോ മൈക്കല്‍ ജാക്സന്റെ കറുത്ത തൊപ്പി ആരും മറക്കുകയില്ല. തൊപ്പി തലയില്‍ വെച്ച് നെറ്റി മറച്ച് മുഖം താഴ്ത്തി വിസ്മിയിപ്പിക്കുന്ന ചുവടുകള്‍ കാഴ്ചവെക്കുന്ന എംജെയുടെ ഓര്‍മ്മകളില്‍ ആ കറുത്ത തൊപ്പി എന്നും നിറഞ്ഞു നില്ക്കും.
ചൊവ്വാഴ്ച പാരീസില്‍ നടന്ന ലേലത്തില്‍ മൈക്കല്‍ ജാക്സന്റെ ആ വിഖ്യാത തൊപ്പി ആദ്യമായി വിറ്റുപോയി. 77,640 യൂറോ അതായത് 82,170 ഡോളര്‍ ഏകദേശം 68 ലക്ഷം രൂപയ്ക്കാണ് തൊപ്പി ലേലം ചെയ്തത്. 60000 മുതല്‍ 100000യൂറോ വരെ തൊപ്പിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍. ലേലത്തില്‍ വെച്ച ഇരുന്നൂറോളം ഇനങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു എം.ജെയുടെ തൊപ്പി.






