
ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് നസ്രിയ നസീം.' പളുങ്ക്' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ നസ്രിയ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുത്തന്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുയാണ് താരം. വളരെ കാഷ്വല്‍ ആയി ഇരിക്കുന്ന ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫോട്ടോയില്‍ നസ്രിയ ഒരു ചോദ്യം കൂടി ചേര്‍ത്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്റെ മനോഹര ചിത്രം പകര്‍ത്തിയത് ആരെന്നു കണ്ടുപിടിക്കണം.
ചോദ്യം ചോദിച്ച നസ്രിയ അതിന്റെ ഉത്തരവും തന്റെ ചിത്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഫോട്ടോ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും. നസ്രിയയുടെ മുഖത്തെ കൂളിംഗ് ഗ്ലാസില്‍ നോക്കിയാല്‍ ചിത്രമെടുത്ത ആളെ കാണാം . നസ്രിയയുടെ ഭര്‍ത്താവ് ഫഹദ് ആണ് ഈ മനോഹര ചിത്രം പകര്‍ത്തിയത്. കമന്റ് ബോക്സില്‍ നിരവധി പേര് ഇതിന്റെ ഉത്തരം കമന്റ് ആയി ഇട്ടിട്ടുണ്ട്.






