
തൊടുപുഴ: യുവിതിയുടെ കണ്ണില്‍ നിന്നും വിരയെ പുറത്തെടുത്ത് ഡോക്ടര്‍. ഫാത്തിമ കണ്ണാശുപത്രിയില്‍ എത്തിയ 39 കാരി യുവതിയുടെ കണ്ണില്‍ നിന്നുമാണ് 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തത്. 3 ദിവസമായി കണ്ണില്‍ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗി ആശുപത്രിയില്‍ എത്തിയത്. നേത്രരോഗ വിദഗ്ധന്‍ ഡോ. ഫിലിപ്പ് കെ.ജോര്‍ജാണ് വിരയെ പുറത്തെടുത്തത്. കൂടുതല്‍ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.






