
മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയ ഈ ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ പുതിയൊരു പൊന്‍തൂവലെന്നാണ് സിനിമാ ആസ്വാദകരുടെ അഭിപ്രായം. ഇപ്പോഴിതാ കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തെ പ്രശംസിച്ച് നടന് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ദുല്‍ഖറിന്റെ പ്രതികരണം. ''എനിക്ക് കണ്ണൂര്‍ സ്ക്വാഡ് ഇഷ്ടമായി... ഞാന്‍ കേള്‍ക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു'' എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ കമന്റുകളുമായി മമ്മൂട്ടി ഫാന്‍സും രംഗത്തെത്തി.
''മലയാള സിനിമയില്‍ അമാനുഷികത ഇല്ലാതെ പോലീസ് വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മമ്മൂക്കയോളം പെര്‍ഫെക്റ്റായ മറ്റൊരു ചോയിസ് ഇല്ല, ഒരേ ഒരു പടത്തലവന്, കൊത്തക്ക് പറ്റാത്തത് കണ്ണൂര്‍ സ്ക്വാഡിന് പറ്റി. പടം കൊളുത്തി മക്കളെ'', എന്നിങ്ങനെയാണ് പോസ്റ്റിന്റെ കമന്റുകള്‍.
മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവന്, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹമ്മദ് ഷാഫിയും റോണിയും ചേര്‍ന്നാണ്.






