
9000 കോടി രൂപ അബദ്ധത്തിൽ ഓട്ടോക്കാരന് ട്രാൻസ്ഫർ ചെയ്തതിനെ തുടര്ന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജി എന്നാണ് വിവരം.
അദ്ദേഹത്തിന്റെ രാജി ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന്അംഗീകരിച്ചിട്ടുണ്ട്. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം.ഡിയായി തുടരുമെന്ന് ബാങ്കിന്റെ ബോർഡ് അറിയിച്ചു.
ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് സെപ്റ്റംബർ ഒമ്പതിനാണ് 9000 കോടി രൂപയെത്തിയത്. എസ്.എം.എസിലൂടെ രാജ്കുമാർ ഇക്കാര്യം അറിയുന്നത്. മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് ബാങ്ക് ഇയാളെ അറിയിക്കുകയും രാജ്കുമാറിന്റെ അക്കൗണ്ടിൽ നിന്നും 9000 കോടി പിൻവലിക്കുകയും ചെയ്തിരുന്നു.






