വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമാവുകയാണ് പാര്‍വതി തിരുവോത്ത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച പാര്‍വതി വീണ്ടും ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ്. ഇത്തവണ സിംപിള്‍ ഡിസൈന്‍ വസ്ത്രത്തിലാണ് എത്തിയത്.
വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് പെയര്‍ ചെയ്തത് ലൂസ് ഷര്‍ട്ടിന് ഒരു ബെല്‍റ്റും പെയര്‍ ചെയ്തിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം.
ചിത്രങ്ങള്‍ക്കു താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. സംഭവം കലക്കിയെന്നും ലുക്ക് കൊളളാമെന്നും പലരും പറയുന്നുണ്ട്. എന്നാല്‍ സിനിമകളൊന്നുമില്ലാത്ത സ്ഥിതിക്ക് ഫോട്ടോഷൂട്ട് ചെയ്ത് ജീവിക്കാം എന്ന തരത്തിലുളള ട്രോളുകളും ഉയരുന്നുണ്ട്.






