
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിംഗ് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഗോള്‍ഡ് വിംഗ്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തങ്ങളുടെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ പുതിയ മോഡലിനെ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ്. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായി (CBU) രാജ്യത്ത് എത്തിക്കുന്ന വാഹനത്തിന് 39.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരിക. റോഡ് ടാക്സും ഇന്‍ഷുറന്‍സും മറ്റ് ചെലവുകളുമെല്ലാമായി ഇതിന് ഏകദേശം 50 ലക്ഷം രൂപയോളമാണ് ഓണ്‍-റോഡ് വിലയായി വരുന്നത്. ഹോണ്ടയുടെ ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമേ ഈ ബൈക്ക് വില്‍ക്കൂ. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് കളര്‍ സ്കീമില്‍ മാത്രമാണ് ഗോള്‍ഡ് വിംഗ് ടൂര്‍ വാങ്ങാനാവൂ.
ഇതിന് ഏകദേശം 390 കിലോഗ്രാം ഭാരമാണ് വരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു കാറിന്റെ സ്ഥലം വേണ്ടി വരും. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, എക്സ്റ്റന്‍ഡഡ് ചെയ്യാനാവുന്ന ഇലക്ട്രിക് വിന്‍ഡ്ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എയര്‍ബാഗ്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, കൂടാതെ മറ്റ് നിരവധി ഉപകരണങ്ങള്‍ പോലുള്ള ഹൈടെക് ഫീച്ചറുകളുമായാണ് ബൈക്ക് വരുന്നത്. 1833 സിസി, ലിക്വിഡ് കൂള്‍ഡ്, 24-വാല്‍വ് എഞ്ചിനാണ് ഹോണ്ട ഗോള്ഡ്വിംഗ് ടൂറിന്റെ ഹൃദയം. ഇത് 125 bhp കരുത്തില്‍ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഫ്ലാറ്റ് സികിസ് സിലിണ്ടര്‍ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് (DCT) ജോടിയാക്കിയിരിക്കുന്നത്.
ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, എക്സ്റ്റന്‍ഡഡ് ചെയ്യാനാവുന്ന ഇലക്ട്രിക് വിന്‍ഡ്ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എയര്‍ബാഗ്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, കൂടാതെ മറ്റ് നിരവധി ഉപകരണങ്ങള്‍ പോലുള്ള ഹൈടെക് ഫീച്ചറുകളുമായാണ് ബൈക്ക് വരുന്നത്. 1833 സിസി, ലിക്വിഡ് കൂള്‍ഡ്, 24-വാല്‍വ് എഞ്ചിനാണ് ഹോണ്ട ഗോള്ഡ്വിംഗ് ടൂറിന്റെ ഹൃദയം. ഇത് 125 bhp കരുത്തില്‍ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഫ്ലാറ്റ് സികിസ് സിലിണ്ടര്‍ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് (DCT) ജോടിയാക്കിയിരിക്കുന്നത്.






