
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. മികച്ച പ്രതികരണം നേടി സിനിമ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. മമ്മൂട്ടിയുടെ കരയിലെ തന്നെ വലിയ വിജയചിത്രങ്ങളില്‍ ഒന്നായി മാറുമെന്ന സൂചനയാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സിനിമ കണ്ട ഓരോരുത്തര്‍ക്കും സിനിമയെക്കുറിച്ച് നല്ലത് മാത്രമേ പറയുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ഗംഭീര പ്രതികരണങ്ങളില്‍ മനസ്സുനിറഞ്ഞിരിക്കുകയാണ് നടനും ഈ സിനിമയുടെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. റോണിയുടെ നാലരവര്‍ഷത്തെ അധ്വാനമാണ് സിനിമ. റോണിയുടെ സഹോദരന് റോബി രാജ് സംവിധായകന് ആകുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനുശേഷം കണ്ണുകള്‍ നിറഞ്ഞാണ് നടന് തിയറ്ററിന് പുറത്തേക്ക് വന്നത്. ‘‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളില്‍ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് നമ്മള് പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍. എല്ലാവരുടെയും അധ്വാനമാണ്...’’ കണ്ണു നിറഞ്ഞ് റോണി പറയുന്നു.






