
ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞാണ് അപകടമുണ്ടായത്. ബസിൽ 54 പേരുണ്ടായിരുന്നു. പരിക്കേറ്റ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്നു ബസിന് മേട്ടുപ്പാളയം – കൂനൂർ റോഡിൽ വച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.






