
കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന് കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്യും. കോടിയേരിയുടെ കുടുംബവും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, ഇപി ജയരാജന് തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരി സ്മൃതി മണ്ഡപം. തലശ്ശേരിയില്‍ വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണാറായി വിജയന് ഉദ്ഘാടനം ചെയ്യും.തളിപ്പറമ്പിലെ അനുസ്മരണ സമ്മേളനത്തില്‍ എം വി ഗോവിന്ദന് പങ്കെടുക്കും. കണ്ണൂരില്‍ സിപിഎം സംഘടിപ്പിക്കുന്നത് മൂന്നാഴ്ച്ച നീളുന്ന അനുസ്മരണ പരിപാടികളാണ്.






