
ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു സന ഖാന്. അഭിനയത്തില്‍ നിന്നും വിട പറഞ്ഞ സന ഖാന് പിന്നെ കുടുംബജീവിതത്തിലേക്കും ആത്മീയതയിലേക്കും വഴിമാറിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനസ് സയിദിനെ വിവാഹം ചെയ്തത്. അടുത്തിടെയാണ് ഇവര്‍ക്ക് ആദ്യത്തെ കണ്മണി പിറന്നത്. കുട്ടിയോടൊപ്പം ഉംറ ചെയ്തതിന്റെ ഫോട്ടോയും വീഡിയോയും ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് സന. താരിഖ് ജമീല്‍ എന്നാണ് കുഞ്ഞിന്റെ പേര്.
'എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം, എല്ലാ പ്രാര്‍ഥനകളും സഫലമാക്കിയ ഇടം. കണ്ണീര് പൊഴിക്കാതെ എനിക്ക് ഈ കുറിപ്പ് പൂര്‍ത്തിയാക്കാനാവില്ല'-മക്കയിലെ കഅബക്കുമുന്നില് നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് സന സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഉംറ യാത്രയില്‍ മദീനയിലെത്തിയ ദമ്പതികള്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ഖബറിടവും സന്ദര്‍ശിച്ചിരുന്നു. 'അല്‍ഹംദുല്ലിലാഹ്, റോസ് മുബാറക്കിനുള്ളില് കയറാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി'-മദീനയിലെ വീഡിയോ പങ്കുവച്ചുകൊണ്ട് സന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.






