
അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്മാന് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് ' കിംഗ് ഓഫ് കൊത്ത'. പവന് ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് അത്ര മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. സിനിമ വമ്പന്‍ പരാജയമാവുകയും ചെയ്തിരുന്നു. ദുല്‍ഖറിനെ കൂടാതെ ഒരു നീണ്ട താരനിര തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 50 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമ വെറും 30 കോടിയാണ് വേള്‍ഡ് വൈഡ് നേടിയത്. ഈ കഴിഞ്ഞ സെപ്തംബര്‍ 29-നാണ് സിനിമ ഒടിടിയില്‍ ഇറങ്ങിയത്. ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലാണ് റിലീസ് ആയത്.
ഒടിടിയില്‍ വന്നിട്ടും സിനിമയ്ക്ക് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത കിട്ടിയിരുന്നില്ല. മാത്രവുമല്ല നിരവധി ട്രോളുകള്‍ക്കും സിനിമ കാരണമായി. പക്ഷേ സിനിമയെ പറ്റി ഏറെ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു.
''കിംഗ് ഓഫ് കൊത്ത കണ്ടു, ഇഷ്ടപ്പെട്ടു.. ദുല്‍ഖര്‍(തീ സ്മൈലി)..'', ഇതായിരുന്നു ഒമര്‍ ലുലു സിനിമയെ പറ്റി പറഞ്ഞത്. പക്ഷേ ഒമര്‍ ലുലുവിന് വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നിരിക്കുന്നത്. അത് സിനിമയെ പറ്റി നല്ലത് പറഞ്ഞതിനല്ല. മറിച്ച് ഒരു സിനിമ സംവിധായകന് ചിത്രം ഒടിടിയില്‍ കണ്ടിട്ട് അഭിപ്രായം പറഞ്ഞതിനാണ്. എന്തിനാണ് താങ്കളുടെ സിനിമ അപ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ കാണുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.






