
മലയാളത്തില്‍ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ താരമൂല്യം എറിയ താരമായി മാറിയ താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ ഫഹദിന്റെ പുതിയ പ്രോജക്റ്റിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ഈ വര്‍ഷമെത്തിയ മാമന്നനില്‍ ഇരുവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. വരുന്ന ചിത്രത്തിലും ഫഹദ് വടിവേലു കോംബോയില്‍ പ്രതീക്ഷ തന്നെയാകും ആരാധകര്‍ക്ക്.
ഒരു പുതുമുഖ സംവിധായകനാവും ചിത്രം ഒരുക്കുകയെന്നും ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള എക്സില്‍ വ്യക്തമാക്കി. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൌധരി ആയിരിക്കും നിര്‍മ്മാണം. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീധര്‍ പിള്ള കുറിച്ചു.
അതേസമയം ജിത്തു മാധവന് ഒരുക്കുന്ന ആവേശമാണ് ഫഹദിന്റെ പുതിയ മലയാളം ചിത്രം. ഫഹദിന്റേതായി തെലുങ്കില്‍ പുഷ്പ 2 ഉും വരാനുണ്ട്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ഹനുമാന് ഗിയറും ഫഹദിന്റെ അപ്കമിംഗ് ലൈനപ്പുകളില്‍ ഉണ്ട്.






