
കേരളത്തിലാകെ ഹിറ്റായിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെയുടെ വന്ദേഭാരത് എക്സ്പ്രസ്. കഴിഞ്ഞ ആഴ്ചയായിരുന്നു കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്.
സിനിമ-സാംസ്കാരിക മേഖലയിലുള്ളവര്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ വന്ദേഭാരതില്‍ യാത്ര ചെയ്ത മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നത്. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് ചാക്കോച്ചന് യാത്ര നടത്തിയത്. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിനും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തിലും പങ്കെടുക്കാനാണ് താരം എത്തിയത്.
തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന് പരിപാടിയ്ക്കായി എത്രയും വേഗം കൊച്ചിയിലെത്താനായാണ് വന്ദേഭാരത് യാത്ര തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞു. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചാവേര്‍ ഒക്ടോബര്‍ അഞ്ചിന് തീയറ്ററുകളില്‍ എത്തും. സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം വളരെ വ്യത്യസ്തമാര്‍ന്ന ഒരു വേഷത്തില്‍ ചാക്കാച്ചന് പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ചാവേര്‍. അര്ജുന് അശോകന്, ആന്റണി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.






