ന്യുഡല്‍ഹി: വടക്കന്‍ സിക്കിമില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. അപ്രതീക്ഷിത പ്രളയത്തില്‍ സൈനിക കേന്ദ്രം ഒലിച്ചുപോയി. 23 സൈനികരെ കാണാതായി. സൈനിക വാഹനങ്ങളും ഒഴുക്കില്‍പെട്ടു. ലക്കന് താഴ്വരയിലെ ടീസ്റ്റ നദി കരകവിഞ്ഞു. ലൊനാക് തടാകത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഇതിന്റെ ആഘാതത്തില്‍ തടാകം കരകവിയുകയും നദിയില്‍ അടക്കം ജലനിരപ്പ് ഉയരുകയും താഴ്വര മുഴുവന്‍ വെള്ളത്തിലാവുകയുമായിരുന്നു. ഇന്നു പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം.
തടാകം കരകവിഞ്ഞതോടെ ചുങ്താങ് അണക്കെട്ട് പെട്ടെന്ന് തുറന്നുവിട്ടതും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇടയാക്കി. താഴ്വാരത്തില്‍ 15-20 അടിവരെ ജലനിരപ്പ് ഉയര്‍ന്നു. പ്രകൃതിക്ഷോഭത്തില്‍ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
സിങ്താമിലെ ബര്ദാങില് പാര്‍ക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഏതാണ്ട് 41 വാഹനങ്ങള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു. ഇന്റര്‍നെറ്റ് ലഭ്യതക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സിക്കിമില്‍ നിന്ന് പശ്ചിമ ബംഗാളിലൂടെ ഒഴുകി ബംഗ്ലാദേശില്‍ പതിക്കുന്ന നദിയാണ് ടീസ്റ്റ.

Comments