
ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ബജറ്റ് ഡിവൈസ് കൂടി അവതരിപ്പിച്ച് വിവോ. വിവോ വൈ17എസ് (Vivo Y17s) എന്ന പേരിലാണ് കമ്പനി പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് 4ജി സപ്പോര്‍ട്ട് മാത്രമുള്ള ഫോണാണ്. വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ബേസ് മോഡലില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. ഈ വേരിയന്റിന് 11,499 രൂപയാണ് ഇന്ത്യയില്‍ വില. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില.
വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണില്‍ 6.56-ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി പാനലാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റും കമ്പനി നല്‍കിയിട്ടുണ്ട്. 700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലെയ്ക്കുണ്ട്. മാലി ജി52 എംസി2 ജിപിയുവുമായി വരുന്ന വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. 4 ജിബി റാമും 128 ജിബി വരെ ഇഎംഎംസി 5.1 സ്റ്റോറേജുമുള്ള ഫോണില്‍ കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവര്‍ക്കായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്. വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണില്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ സെറ്റപ്പുണ്ട്. 50 എംപി പ്രൈമറി സെന്‍സറാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. എഫ്/1.8 അപ്പേര്‍ച്ചറാണ് പ്രൈമറി ക്യാമറയ്ക്കുള്ളത്. ഇതിനൊപ്പം 2 എംപി ഡെപ്ത് ക്യാമറയുമുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 എംപി സെല്‍ഫി ക്യാമറയാണ് വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 13ലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്.
വിവോ വൈ17എസ് സ്മാര്‍ട്ട്ഫോണില്‍ 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 mAh ബാറ്ററിയാണുള്ളത്. പ്ലാസ്റ്റിക് ബോഡിയുമായി വരുന്ന ഡിവൈസില്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ ഐപി54 റേറ്റിങ്ങും ഉണ്ട്. 4ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് റീഡറും വിവോ വൈ17എസ് ഫോണില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന് പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ വിവോ വൈ17എസ് വാങ്ങാം. ഗ്ലിറ്റര്‍ പര്‍പ്പിള്‍, ഫോറസ്റ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും.






