
മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം മലേഷ്യയില്‍ അവധികാലം ആഘോഷിക്കുകയാണ് താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. മലേഷ്യന്‍ യാത്രകളുടെ വിശേഷങ്ങള്‍ ഇരുവരും തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ നയന്‍താര മകനൊപ്പം ക്ഷേത്രത്തില്‍ നില്ക്കുന്ന പുതിയ ചിത്രം പങ്കുവച്ച് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മലേഷ്യയിലെ ക്ഷേത്രത്തിലാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ നയന്‍താരയും ഒരു മകനും മാത്രമാണുള്ളത്. ഇരുവരും ഒരേതരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. താരം തന്നെ ഇതിന്റെ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
മക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനായി മലേഷ്യയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ തലസ്ഥാനമായ ക്വലാലംപൂരില്‍ വച്ച് മക്കളുടെ ജന്മദിനാഘോഷം നടത്തിയതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.






