
ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു സുമലത. മലയാളത്തിലും, മറ്റു അന്യഭാഷാ സിനിമകളിലും അഭിനയം കാഴ്ച്ച വെച്ച സുമലത ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സുമല പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലാവുന്നത്. മകന് കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയും, ഇപ്പോഴത്തെ ഒരു ഫോട്ടോയും ചേര്‍ത്ത് വച്ചാണ് പോസ്റ്റ്, എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ എന്ന് സുമലത പറയുന്നു.
'എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്, എപ്പോഴും സന്തോഷം'- സുമലത കുറിച്ചു.
1991 ല്‍ ആണ് കന്നട നടനും രാഷ്ട്രീയക്കാരനുമായ അമ്പരീഷുമായുള്ള സുമലതയുടെ വിവാഹം കഴിഞ്ഞത്. 1993 ല്‍ മകന് അഭിഷേകിന് ജന്മം നല്കി. അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് അഭിഷേക്.






