കിളിമാനൂരില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. കൈയില്‍ കരുതിയിരുന്ന ആയുധം പോലുളള വസ്തു ഉപയോഗിച്ച് അജ്ഞാതസംഘം യുവതിയെ അടിച്ച് വീഴ്ത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6.15 ഓടെ
ചെങ്കിക്കുന്ന് കൊടുവഴന്നൂര്‍ റോഡില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം നടന്നത്.
വീഴ്ച്ചയില്‍ കിളിമാനൂര്‍ ചെങ്കിക്കുന്ന് സ്വദേശിനിയായ യുവതിക്ക് കൈക്ക് പരുക്കേറ്റു. നഗരൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്.






