
ഫഹദ് ഫാസില്‍ -നസ്രിയ വിവാഹ ഫോട്ടോ പങ്കുവെച്ച് ബാബു ആന്റണിയുടെ മകന് ആര്‍തര്‍ ആന്റണി. ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്യുന്ന ബാബു ആന്റണിയും മകന് ആര്‍തറുമാണ് ചിത്രത്തിലുളളത്. സംവിധായകന് ഫാസിലിനെ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ് എന്ന് ആര്‍തര്‍ പറയുന്നു് പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുമ്പോള്‍ ഫഹദിന് അന്നത്തെ ആര്‍തറിന്റെ പ്രായമായിരന്നുവെന്ന് അച്ഛന് പറഞ്ഞുവെന്നും ആര്‍തര്‍ കുറിച്ചു.
പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തില്‍ പപ്പയും ഞാനും പങ്കെടുത്തപ്പോള്‍ എടുത്തതവണ്. അവിടെ വെച്ചാണ് ഞാന്‍ ഫാസില്‍ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നല്‍ ചിത്രീകരിക്കുമ്പോള്‍ ഫഹദ് എന്റെ പ്രായത്തിലായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്- ആര്‍തര്‍ കുറിച്ചു.
ബാബു ആന്റണിയെപ്പോലെ തന്നെ മാര്‍ഷ്യല്‍ ആര്‍ട്സിലെ താരമാണ് മകന് ആര്‍തര്‍ ആന്റണിയും. മിക്സഡ് മാര്‍ഷ്യല്‍ ാര്ട്സില് ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ ഇപ്പോള്‍ സിനിമയിലും അഭിനയിക്കുന്നുണ്ട് .
ബാബു ആന്റണി മകന് ആര്‍തര്‍ ബാബു ആന്റണി , ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാള്‍സ് ടെയ്ലര് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രം തമിഴ്, കന്നഡ, തെലുങ്ക്, റിന്ദി , മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. ഇടുക്കി ഗോള്‍ഡിലും ഒരു ചെറിയ കഥാപാത്രത്തെ ആര്‍തര്‍ അവതരിപ്പിച്ചിരുന്നു.






