
കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇവയില്‍ ഭൂരിഭാഗവും സാഹസികത നിറഞ്ഞതും കാണികളെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് പകര്‍ത്തപ്പെട്ട ഒരു കാഴ്ച വൈറലായി. തീര്‍ത്തും അസാധ്യമെന്നു തോന്നുന്ന തന്റെ ഒറ്റ പ്രകടനം കൊണ്ട് കാണികള്‍ക്കിടയിലെ താരമായി ഇരിക്കുകയാണ് ഇവിടെ ഒരു യുവാവ്.
തലയില്‍ റെഫ്രിജററേറ്ററും ഏന്തി സൈക്കിള്‍ ഓടിച്ചാണ് യുവാവ് തരംഗം സൃഷ്ടിച്ചത്. ബാര്സ്റ്റുള് സ്പോര്‍ട്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറലായ വീഡിയോയില്‍ തിരക്കേറിയ നിരത്തില്‍ ഒരു വലിയ ഫ്രിഡ്ജ് തലയിലേറ്റി സൈക്കിള്‍ ചവിട്ടുന്നത് വീഡിയോയില്‍ കാണാം. കഴുത്തിലെ പേശികളുടെ ബലത്തിലാണ് ഫ്രിഡ്ജ് നിലത്തുവീഴാതെ സൈക്കിള്‍ ചവിട്ടാന്‍ യുവാവിന് കഴിയുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ കഴുത്ത് ഇതാണെന്നാണ് പലരും വിശേഷിപ്പിച്ചത്. വീഡിയോ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അമ്പരപ്പിച്ചെന്നുംമാണ് മറ്റുചിലര്‍ കുറിച്ചത്.






