
കുഞ്ഞ് താരപുത്രന്മാർക്കൊപ്പം മലേഷ്യയിൽ അവധികാലം ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. മലേഷ്യൻ യാത്രകളുടെ വിശേഷങ്ങള്‍ ഇരുവരും തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സെപ്റ്റംബർ 22 കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആയിരുന്നു. മലേഷ്യയിലായിരുന്നു പിറന്നാൾ ആഘോഷം. കുട്ടികളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മലേഷ്യയിലെ മുരുകൻ ക്ഷേത്രം താരങ്ങൾ സന്ദർശിച്ചതും സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിൽ നയൻതാരയും മകനും മാത്രമാണുള്ളത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നതായും ചിത്രത്തിൽ കാണാം. താരം തന്നെ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ നയൻതാരയുടെ ഉലകിനും ഉയിരിനും ആരാധകർ നൽകിയ കുഞ്ഞുസമ്മാനമാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങളുടെ പെയിന്റിങ്ങാണ് സമ്മാനമായി നൽകിയിരിക്കുന്നത്. iprintcanvasart എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പെയിന്റിങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. എന്നാൽ ഇതിനു പിന്നാലെ നയൻതാര നന്ദിയും അറിയിച്ചിട്ടുണ്ട്.







