
സെലിബ്രിറ്റികളുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളുടെ നല്ല വിശേഷങ്ങള്‍ മാത്രമല്ല ചില മോശമായ പെരുമാറ്റങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ അഭിമുഖത്തിനിടെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരാളെ മർദ്ദിച്ചതിനാണ് അടുത്തിടെ തെലുങ്ക് നടിയും നിർമ്മാതാവുമായ ലക്ഷ്മി മഞ്ചു വാര്‍ത്തകളില്‍ ഇടം നേടിയത്. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ റെഡ് കാര്‍പ്പറ്റില്‍ ലക്ഷ്മി സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. സംസാരിക്കുന്നതിനിടെ മുന്നിലൂടെ രണ്ടുപേര്‍ കടന്നു പോയി ഒരുവനെ തല്ലിയും മറ്റൊരാളെ ഒച്ചവെച്ചും ഓടിച്ചു വിടുന്ന ലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ തന്റെ പ്രതികരണം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിക്കുകയാണ് താരം. ‘‘എന്റെ ജോലിക്കിടയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാൽ ഫലം ഇതായിരിക്കും. ഞാൻ വെറുമൊരു നടി മാത്രമല്ല ഫ്രെയിമിനനുസരിച്ച് വേണ്ടി പ്രതികരിക്കുന്ന ആളു കൂടിയാണ്. പക്ഷേ വയലൻസ് ഒന്നിനും മറുപടി അല്ല എന്നും എനിക്കറിയാം..’’ ഇങ്ങനെ തമാശയായി കുറിച്ചതിനൊപ്പം ചിരിക്കുന്ന ഇമോജിയും താരം കുറിച്ചിട്ടുണ്ട്. ഒപ്പം വൈറലായ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് താരം വിശദമായും പ്രതികരിച്ചിട്ടുണ്ട്. ‘‘ഞാൻ ഒരു ചുവന്ന പരവതാനിയിലാണെന്ന് ആ വ്യക്തിക്ക് നന്നായി അറിയാമായിരുന്നു. യാദൃശ്ചികമായി വീഡിയോ എടുത്തത് ആരോ അല്ല. എന്നാൽ അവൻ വളരെ നിസ്സംഗനായിരുന്നു, ക്യാമറയിലൂടെ നടന്നു. നിങ്ങൾ എന്റെ ക്യാമറയ്ക്ക് മുന്നിൽ വരരുത്. ഒരു കലാകാരനോടും അങ്ങനെ ചെയ്യരുത്. അയാൾക്ക് അർഹമായത് ലഭിച്ചു. ആളുകൾക്ക് ഇല്ലാത്ത അടിസ്ഥാന മര്യാദകളാണിത്. ഞാൻ അവനെ അടിച്ചു, അവൻ അത് അർഹിക്കുന്നു. ഞാൻ എന്റെ വഴി വിട്ടുപോയില്ല. അവൻ എന്റെ ലോകത്തേക്ക് വന്നു...’’ താരം പറഞ്ഞു.
സൈമ അവാർഡ് 2023ന്റെ റെഡ് കാർപെറ്റിൽ സംസാരിക്കുന്ന ലക്ഷ്മിയുടെ വീഡിയോയില്‍ ഒരാള്‍ ക്യാമറയെ മറച്ച് നടന്നുപോകുന്നതുകാണാം. ഇതുകണ്ട രോഷാകുലയായ താരം അയാളുടെ തോളത്ത് അടിക്കുന്നതാണ് വീഡിയോയിലുണ്ട്. ഇതുകണ്ട് ഇന്റര്‍വ്യൂ ചെയ്ത യുവതി ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യം നിറഞ്ഞ മുഖവുമായി നില്ക്കുന്നതും കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാളും ക്യാമറയെ മറഞ്ഞു നടന്നുപോയി. പ്രകോപിതയായ ലക്ഷ്മി ‘ചേട്ടാ ക്യാമറയുടെ പിന്നിലേക്ക് പോകൂ’ എന്ന് ആക്രോശിച്ചു. ഇതുകേട്ട അയാള്‍ മറ്റൊരു വഴിയിലൂടെ പോകുന്നതും കാണാം.
ലക്ഷ്മി മഞ്ജു യുവാവിനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ നായകനായ 'മോണ്‍സ്റ്റര്‍' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു.
വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ലക്ഷ്മി മഞ്ജുവിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ആരെയും കയ്യേറ്റം ചെയ്യാന്‍ നടിക്ക് അവകാശമില്ല അങ്ങേയറ്റം ധിക്കാരപരമായ പ്രവൃത്തിയാണ് ലക്ഷ്മി കാണിച്ചതെന്നായിരുന്നു വിമര്‍ശനം. പ്രശസ്ത നടന് മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ചു.







Comments