
2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന് യോണ് ഫൊസ്സേയ്ക്ക്. ഇദ്ദേഹം നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ്. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനാണ് യോണ് ഫൊസേ. നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ്. 1989 മുതല്‍ തുടക്കം കുറിച്ച് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകള്‍ നാല്‍പ്പതില്‍പരം ഭാഷകളില്‍ മൊഴി മാറ്റപ്പെട്ടിട്ടുണ്ട്.
രചനശൈലിയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തിയ ഈ എഴുത്തുകാരന് 1959 ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് ജനിച്ചത്. അദ്ദേഹം ഫിക്ഷന്‍ ലോകത്തേക്ക ആദ്യ ചുവട് വച്ചത് 1983 ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (red, black) എന്ന നോവലിലൂടെയായിരുന്നു. സെപ്റ്റോളജി (Septology) എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.






