കഴിഞ്ഞ കുറച്ചു നാളുകളായി വിമാനയാത്രകളെ സംബന്ധിക്കുന്ന ഒട്ടനവധി വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയ സഹയാത്രക്കാരനും, വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന യാത്രക്കാരനും തുടങ്ങി നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ മദ്യപിച്ച് ബഹളം വച്ച് വിമാന യാത്രയ്ക്കെത്തിയ ദമ്പതികളെ എയര്‍ ഹോസ്റ്റസ് തടഞ്ഞ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
@Insane Reality Leaks എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. അടിച്ച് പൂസായി വിമാനത്തിലേക്ക് കയറാനെത്തിയ ദമ്പതികളെ വാതില്ക്കല് തടയുന്ന എയര്‍ ഹോസ്റ്റസിനെയാണ് വീഡിയോയില്‍ കണുന്നത്. ഇതിനകം കണ്ടത് ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ച് ആടിക്കുഴഞ്ഞെത്തിയ സ്ത്രീയെ ഫ്ലൈറ്റ് അറ്റന്‍ഡന്റ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദമ്പതികള്‍ വിമാനത്തില്‍ കയറാനെത്തുമ്പോള്‍ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റും ഒരു എയര്‍ലൈന്‍ സ്റ്റാഫും ചേര്‍ന്ന് ഇരുവരെയും തടയുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ദമ്പതികളെ വാതില്ക്കല് തടയുമ്പോള്‍ മറ്റ് യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതും കാണാം. പേര് വെളിപ്പെടുത്താത്ത ഫ്ലൈറ്റ് അറ്റന്‍ഡന്റ് വിമാനത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ ദമ്പതികള്‍ തിരിച്ച് പോകണമെന്നും ആവശ്യപ്പെടുന്നു. 'നിങ്ങള്‍ തിരിച്ച് പോകണമെന്നും നിങ്ങള്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും' ഫ്ലൈറ്റ് അറ്റന്‍ഡന്റ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് നിങ്ങളെ സഹായിക്കില്ലെന്ന് ഇതിനിടെ മറ്റൊരു സുരക്ഷാ ജീവനക്കാരനും പറയുന്നു. 'നിങ്ങള്‍ വലിയ തോതില്‍ ഇടപഴകുന്നെന്നും ഉച്ചത്തില്‍ സംസാരിക്കുന്നു, എല്ലാവരില്‍ നിന്നും ശ്രദ്ധ തേടാന്‍ ശ്രമിക്കുന്നു.
നിങ്ങളുടെ പ്രവര്‍ത്തികള്‍ ഫ്ലൈറ്റ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നിങ്ങള്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിയില്ലെന്നും ഫ്ലൈറ്റ് അറ്റന്റന്റ് ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് ഇവരോട് വീണ്ടും വിമാന യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറ്റന്‍ഡന്റ് ആവര്‍ത്തിക്കുന്നു. സ്ത്രീ യാത്രക്കാരി തന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനെ ഫ്ലൈറ്റ് അറ്റന്‍ഡന്റ് എതിര്‍ക്കുന്നു. ഇത് ഫെഡറല്‍ ഏവിയേഷന്‍ റെഗുലേഷന് പ്രകാരം നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് മൂന്ന് മിനിറ്റോളമുള്ള വീഡിയോയാണ്. ഒടുവില്‍ ദമ്പതികള്‍ യാത്ര ചെയ്യാതെ തിരികെ പോയി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Comments