ലോസ് ഏഞ്ചല്‍സ്: മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വലിന് കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സര്‍ജറിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യ നില വഷളായി മരണപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.മരണം സംഭവിച്ചത് കാലിഫോര്‍ണിയയിലെ ആശുപത്രിയിലായിരുന്നു.ജാക്വലിന് ലാറ്റിനമേരിക്കന്‍ സിനിമകളിലെ നിറ സാനിധ്യമായിരുന്നു.
സിനിമ മേഖലയും ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് നടിയുടെ മരണത്തില്‍. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിന്. മരണ സമയത്ത് ജാക്വലിന്റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്ജന്റീനയുലെ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ വിജയിയായിരുന്നു ജാക്വലിന്. മോഡലിംഗിലും നാടകങ്ങളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു താരം. അടുത്തിടെ ഇന്ത്യയിലും പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ സിനിമാ താരം മരണപ്പെട്ടിരുന്നു. കന്നട നടി ചേതന രാജ് ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി തന്റെ കൊഴുപ്പ് കുറക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില ഗുരുതരമാവുകയും ജാക്വലിന് മരണത്തിന്കീഴടങ്ങുകയുമായിരുന്നു.






