സംവിധായകന് ഫാസിലിന്റെ രണ്ടാമത്തെ മകന് ഫര്ഹാന് ഫാസില്‍ നായകനാകുന്ന ചിത്രം 'ബഷീറിന്റെ പ്രേമലേഖനം' ചിത്രീകരണം പൂര്‍ത്തിയായി. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന അല്‍ത്താഫാണ് നായിക. എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം.
മധുവും ഷീലയും വര്‍ഷങ്ങള്‍ക്കുശേഷം ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജോയ് മാത്യു, നെടുമുടി വേണു, അജു വര്‍ഗീസ്, ഹരീഷ് കണാരന്, മണികണ്ഠന്, ഗായിക രഞ്ജിനി ജോസ്, സേതുലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്. ഞാന്‍ സ്റ്റീവ് ലോപ്പസാണ് ഫര്ഹാന് അവസാനം അഭിനയിച്ച ചിത്രം.






