
ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് പിടിയില്‍. ദില്ലി ഐഐടിയിലാണ് സംഭവം. ഐഐടിയിലെ കരാര്‍ ജീവനക്കാരനായ ഇരുപതുകാരനെയാണ് ഭാരതി കോളേജിലെ വിദ്യാർത്ഥികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ശുചീകരണ തൊഴിലാളിയായ യുവാവ് ഐഐടിയിൽ ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം കഴിഞ്ഞ ശനിയാഴ്ചയാണ് പകർത്തിയത്. എന്നാല്‍ കോളേജ് അധികൃതർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സംഭവം വിദ്യാർത്ഥികള്‍ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഐഐടി ക്യാമ്പസിൽ ഫാഷഷോയ്ക്കത്തിയതായിരുന്നു ഭാരതി കോളേജിലെ 10 വിദ്യാര്‍ഥിനികൾ. ക്യാമ്പസ് ഹോസ്റ്റലിലെ കുളിമുറിയിൽ വസ്ത്രം മാറുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നതിനിടെ ജീവനക്കാരൻ ഒളിഞ്ഞിരുന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 10 മിനിറ്റോളം ഇയാള്‍ ദൃശ്യം പകർത്തിയെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാർത്ഥിനികൾ യുവാവിനെ കണ്ട് ബഹളം വെച്ചതോടെ ഇയാള്‍ ഓടിപ്പോയി.






