ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെയാണ് നടി റിയ ചക്രബര്‍ത്തി വിവാദ നായികയാവുന്നത്. നടിക്ക് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നു. പ്രതിസന്ധി സമയത്ത് തനിക്കൊപ്പം നിന്നവരെക്കുറിച്ച് റിയ സംസാരിച്ചിരുന്നു. ഇപ്പോള്‍ റിയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത.
തന്റെ കുടുംബം നല്കിയ പിന്തുണയെക്കുറിച്ച് പറയുന്ന വീഡിയോ റിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തന്റെ അച്ഛന് ഒരു സൈനികനായിരുന്നെന്നും കരുത്തരാക്കിയാണ് അദ്ദേഹം തങ്ങളെ വളര്‍ത്തിയതെന്നുമാണ് റിയ വീഡിയോയില്‍ പറയുന്നത്.
അതീവ സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നതിനിടെ അദ്ദേഹം എന്നോട് പറഞ്ഞു സൈന്യത്തില്‍ ഞങ്ങള്‍ വെടിയേറ്റാല്‍ വീണുപോവുകയോ പിന്‍വാങ്ങുകയോ ചെയ്യാറില്ല. പകരം എഴുന്നേറ്റ് നിന്ന് അതിനെ നേരിടും. അതുപോലെ നീ പറ്റുന്നതുവരെ ഇതിനെ നേരിടണം എന്നാണ് റിയ പറയുന്നത്.
അമ്മയോ അച്ഛനോ സഹോദരനോ എന്റെ സുഹൃത്ത് നിധിയോ കൂടെയില്ലായിരുന്നെങ്കില്‍ എനിക്ക് അതിനെ മറികടക്കാന്‍ സാധിക്കില്ലായിരുന്നു. എന്റെ ചില പെണസുഹൃത്തുക്കള് എനിക്കൊപ്പം നിന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍. ഞങ്ങളെല്ലാവരും ചേര്‍ന്ന് ലക്ഷക്കണക്കിന് വരുന്ന ആള്‍ക്കൂട്ടത്തെ നേരിട്ടു. അതുതന്നെയാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മൂന്നോ നാലോ പേര് നമുക്ക് തൂണുകളാവും താരം കുട്ടിച്ചേര്‍ത്തു.
സൈനികന്റെ മകള്‍ എന്ന അടിക്കുറിപ്പിലാണ് റിയ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ തന്റെ ഇന്‍സ്റ്റ;ഗാം സ്റ്റോറിയായി പങ്കുവെച്ചായിരുന്നു സാമന്തയുടെ പ്രതികരണം. ഹീറോ എന്നാണ് റിയയെ വിശേഷിപ്പിച്ചത്. സാമന്തയ്ക്ക് മറുപടിയുമായി നടി രംഗത്തെത്തി. നീയും അങ്ങനെ തന്നെ എന്നായിരുന്നു റിയയുടെ മറുപടി.

Comments