വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കാരണം ഇവ ഒരിക്കലും ബോധപൂര്‍വ്വം തയ്യാറാക്കുന്ന വീഡിയോകള്‍ അല്ല. മറിച്ച് യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ സംബന്ധിക്കുന്നതാണ്. എന്നാല്‍ വേട്ടയാടുന്ന മൃഗങ്ങളുടെ വീഡിയോകളെക്കാള്‍ ഉപരി മൃഗങ്ങളുടെ കുസൃതി നിറഞ്ഞ രസകരമായ ചേഷ്ടകള്‍ കാണാനാണ് ആളുകള്‍ക്ക് ഇഷ്ടം. ഇക്കൂട്ടത്തില്‍ കുട്ടിയാനകളുടെ ദൃശ്യങ്ങള്‍ ആണെങ്കില്‍ ആരാധകര്‍ ഏറെയുണ്ടാകും. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്.
യുകെയിലെ 'പാരഡൈസ് വൈല്‍ഡ്ലൈഫ് പാര്‍ക്കി'ല്‍ നിന്നുള്ള ഒരു കുട്ടിയാനയുടെ രസകരമായ കാഴ്ചയാണ് ഇത്. വേട്ടക്കാര്‍ മാതാപിതാക്കളെ കൊന്നതോടെ അനാഥയായിപ്പോയൊരു കുട്ടിയാനയാണത്രേ ഇത്. പിന്നീട് 'പാരഡൈസ് വൈല്‍ഡ്ലൈഫ് പാര്‍ക്ക്' പ്രാഗന് എന്ന് പേരുള്ള കുട്ടിയാനയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ശരിയാംവിധം നടക്കാന്‍ പ്രായമായതേയുള്ളൂ പ്രാഗന്. ഇപ്പോള്‍ പ്രാഗനെ ഓടാന്‍ പരിശീലിപ്പിക്കുകയാണ് പരിശീലകര്‍. രാവിലെ പരിശീലകര്‍ക്കൊപ്പം ആവുന്നത്ര ഉശിരെടുത്ത് ഓടുകയാണ് പ്രാഗന്. ഇതാണ് വീഡിയോയിലുള്ള രംഗം. പക്ഷേ ഇടയ്ക്ക് കാല് വഴുതിവീണുപോവുകയാണ് പാവം.
എന്നാല്‍ ഈ സമയം കൂടെ ഉണ്ടായിരുന്ന പരിശീലകരും മറ്റ് ജീവനക്കാരും ഉടന്‍ തന്നെ ഓടിച്ചെന്ന് പ്രാഗനെ സമാധാനിപ്പിക്കുകയും വീണ്ടും ഓടാനുള്ള ആത്മവിശ്വാസം പകര്ന്നുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ശേഷം പ്രാഗന് വീണ്ടും ഓടുകയാണ്. പൂര്‍വാധികം ഉന്മേഷത്തോടെയാണ് ഇക്കുറി ഓട്ടം. കുട്ടിയാനകള്‍ എപ്പോഴും ഏവരിലും കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്. എത്ര കണ്ടാലും മതി വരാത്ത പോലെ മിക്കവരും വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണാറുണ്ട്.

Comments