
ഷാരൂഖ് ഖാന് ചിത്രങ്ങള്‍ പരാജയപ്പെടാന്‍ ആഗ്രഹിച്ചിരുന്നതായി ഭാര്യ ഗൗരി ഖാന്. ആദ്യകാലത്ത് സിനിമാ ഉപേക്ഷിച്ച് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് ഭര്‍ത്താവിന്റെ വിജയത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗൗരി പറഞ്ഞു
തുടക്കകാലത്ത് ഷാറൂഖ് ചിത്രങ്ങള്‍ പരാജയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം ബോംബെ എനിക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹം എപ്പോഴാണ് ഒരു താരമായതെന്ന് പോലും എനിക്ക് അറിയില്ല. ആദ്യം ഇവിടെ വന്നതും പിന്നീട് സിനിമകള്‍ ഹിറ്റായതും എന്നെ ശരിക്കും ഞെട്ടിച്ചു. കാരണം അത് എളുപ്പമായിരുന്നില്ല എന്നാണ് ഗൗരി പറഞ്ഞത്.
യഥാര്‍ഥത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ സിനിമ വിജയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പരാജയപ്പെട്ടാല്‍ എനിക്ക് ഡല്‍ഹിയിലേക്ക് തിരികെ പോകാമെന്ന് വിചാരിച്ചു. കാരണം വളരെ ചെറുപ്പമാണ്, 21-ാം വയസിലാണ് വിവാഹിതയായത്. സിനിമ, എങ്ങനെ, എന്താണ് സംഭവിക്കുന്നത് എന്നൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. അതിനാല്‍ ഷാരൂഖിന്റെ സിനിമകള്‍ ഫ്ലോപ്പ് ആകണമെന്ന് ചിന്തിച്ചു എന്നാണ് ഗൗരി വ്യക്തമാക്കിയത്.






