
നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ എത്രപേര്‍ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്? കൈയില്‍ നിന്നറിയാതൊന്ന് താഴെ വീണാല്‍ പിന്നെ ഒന്നു പറയേണ്ട... അതോടെ അടുത്ത ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പാണ്. ഈ പ്രശ്നങ്ങളില്‍ നിന്ന് ഫോണിന് സുരക്ഷ നല്‍കാനുള്ള മാര്‍ഗ്ഗമാണ് ശരിക്കും ഫോണ്‍ കവറുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
അത് മൊബൈല്‍ ഷോപ്പുകളില്‍ ലഭ്യമാണെങ്കിലും കുറഞ്ഞത് 200 രൂപയെങ്കിലുമാകും. അതാവട്ടെ നിങ്ങള്ക്കിഷ്ടപ്പെടണമെന്നുമില്ല. എന്നാല്‍ അല്പമൊന്ന് മനസുവച്ചാല്‍ മനസ്സിനിഷ്ടപ്പെട്ട തരത്തിലുള്ള ഫോണ്‍ കവറുകള്‍ നിങ്ങള്‍ക്കും ഡിസൈന്‍ ചെയ്തെടുക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1. ഗ്രാന്സ്പരന്റ് മൊബൈല്‍ കവര്‍- 1
2. പശ
3. വെള്ള നിറത്തിലുള്ള മുത്തുകള്‍- 50 എണ്ണം
4. ചുവപ്പ് നിറമുള്ള കടലാസ്- 1 എണ്ണം
5. പച്ച നിറത്തിലുള്ള മുത്തുകള്‍- 30 എണ്ണം

ഉണ്ടാക്കുന്നവിധം
മൊബൈല്‍ കവറിന് മുകളിലായി പശ തേക്കുക. ആദ്യത്തെ വരിയില്‍ നിറയെ വെള്ളനിറത്തിലുള്ള മുത്തുകള്‍ ഒട്ടിക്കുക. അടുത്ത വരിയില്‍ പശതേച്ച് പച്ച നറത്തിലുള്ള മുത്തുകള്‍ അടുക്കിയടുക്കി വയ്ക്കുക. തുടര്‍ച്ചയായി ഇത് മൊബൈല്‍ കവറില്‍ മുഴുവനായും ചെയ്യുക. വെള്ളയും പച്ചയും ഇടകലര്‍ത്തി വേണം മുത്തുകള്‍ ഒട്ടിക്കേണ്ടത്.
ഇതിന് ശേഷം ചുവപ്പ് നിറത്തിലുള്ള പേപ്പര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ പൂക്കളോ, പക്ഷികളോ, പാവക്കുട്ടിയോ വെട്ടിയെടുക്കുക. അതിന് ശേഷം ചുവപ്പ് പേപ്പറില്‍ വെട്ടിയെടുത്ത രൂപത്തെ മൊബൈല്‍ കവറില്‍ ഒട്ടിക്കുക. അടിപൊടി മൊബൈല്‍ കവര്‍ റെഡി.







Comments