മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര എസ്യുവി സ്വന്തമാക്കി ബോളിവുഡ് നടി സോഹ അലി ഖാന്. മെര്‍സിഡീസ് ബെന്‍സ് GLE എസ്യുവിയാണ് സോഹ അലി ഖാന് സ്വന്തമാക്കിയത്. സോഹ അലി ഖാന് തന്റെ 45-ാം ജന്മദിനത്തിലാണ് പുതിയ വാഹനം സ്വന്തമാക്കിയത്. മെര്ഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങര്‍ ബെന്‍സില്‍ നിന്നാണ് പുതിയ ലക്ഷ്വറി കാര്‍ താരം ഗാരേജിലെത്തിച്ചത്. സോഹ അലിഖാന് ജിഎല്‍ഇയുടെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രങ്ങളും ഡീലര്‍ഷിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മെര്‍സിഡീസ് ബെന്‍സ് GLE എസ്യുവിയുടെ വെള്ള നിറത്തിലുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
GLC ക്ലാസ്, GLS ക്ലാസ് എസ്യുവികള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന GLE ക്ലാസ് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ GLE 300d, GLE 400d, GLE 450 എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ ലഭ്യമാണ്. ഇതില്‍ ഏത് വേരിയന്റാണ് താരം വാങ്ങിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ഏകദേശം 92 ലക്ഷം രൂപ മുതല്‍ 1.08 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. റോഡ് ടാക്സും ഇന്‍ഷുറന്‍സുമെല്ലാം ആയി സോഹ അലിഖാന്റെ പുത്തന്‍ ലക്ഷ്വറി എസ്യുവിക്ക് 1.10 കോടി മുതല്‍ 1.29 കോടി രൂപ വരെയാണ് മുംബൈയില്‍ മുടക്കേണ്ടി വരുന്ന ഓണ്‍-റോഡ് വില. വേരിയന്റുകളെ സംബന്ധിച്ചിടത്തോളം എന്‍ട്രി ലെവല്‍ GLE 300d 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് വരുന്നത്. ഇത് പരമാവധി 241 bhp കരുത്തില്‍ 500 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
രണ്ടാമതായി GLE 400d വേരിയന്റാണുള്ളത്. ഇതിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്സ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 326 bhp പവറില്‍ 700 Nm torque ആണ് നല്‍കുന്നത്. മൂന്നാമത്തെ GLE 400d ടോപ്പ് എന്‍ഡ് മോഡലില്‍ 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്സ് ഡീസല്‍ എഞ്ചിനാണ് ലഭിക്കുക. ഇതിന് 326 bhp കരുത്തില്‍ 700 Nm torque വരെ വികസിപ്പിക്കാനാവും. 362 bhp പവറില്‍ 500 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ സിക്സ് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് സജ്ജീകരിച്ചിരിക്കുന്ന GLE-450 ആണ് GLE ക്ലാസിന്റെ ഏക പെട്രോള്‍ പതിപ്പ്. മൂന്ന് പതിപ്പുകളും ലോംഗ്-വീല്‍ബേസ് മോഡലുകളാണെന്നതും ശ്രദ്ധേയമാണ്.

Comments