
കുവൈത്ത്സിറ്റി: ഗാന്ധി സ്മൃതി കുവൈറ്റിന്റെ മൂന്നാം വാർഷികം ‘സ്നേഹ സംഗമം 2023’ എന്ന പേരീല്
അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചു ആഘോഷിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. പ്രമുഖ സാംസ്കാരിക നേതാവും പാര്ലമെന്ററിയനും ബഹു ഭാഷാ പണ്ഡിതനുമായ ഡോക്ടർ MP Abdulsamad Samadani MP-യാണ് മുഖ്യാതിഥി. അന്നേ ദിവസം ഗാന്ധി സ്മൃതി കുവൈറ്റിന്റെ കുടുബാംഗങ്ങൾ നടത്തുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.
കൂടാതെ ഗാന്ധി സ്മൃതിയുടെ പുതിയ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘടനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
വാര്ത്താസമ്മേളനത്തിൽ ഗാന്ധി സ്മൃതിയുടെ പ്രസിഡണ്ട് പ്രജോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, പ്രോഗ്രാം കോൺവെനീർ ടോം ജോർജ്, വനിതാ വേദി ചെയർപേഴ്സൺ ഷീബ പെയ്ടൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.







Comments