മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച ഉണര്‍വോടെ തുടക്കം. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിക്കും കരുത്തായത്. തുടക്കത്തില്‍ 150 പോയിന്റ് ഉയര്‍ന്ന് 65,662 ല്‍ എത്തിയ ബിഎസ്ഇ സെന്‍സെക്സ് വൈകാതെ 300 പോയിന്റ് കയറി 65,850 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 19,600ലാണ് വ്യാപാരം തുടങ്ങിയത്.
ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്, വിപ്രോ, ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്സില്‍ ഏറ്റവും നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.
ഏഷ്യന്‍ വിപണിയില്‍ നിക്കെ 2 ശതമാനത്തിലധികം ഉയര്‍ന്നു. ഹാങ് സെങും നേട്ടത്തിലാണ്. കോസ്പി, തായ്വാന് എന്നിവയും പോസിറ്റീവ് സോണിയാണ്. എന്നാല്‍ ഷാങ്ഹായ് ആകട്ടെ 0.6% നഷ്ടത്തിലാണ്.
തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന യു.എസ് വിപണി 0.5% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന ഫെഡറല്‍ അധികൃതര്‍ നല്കിയ സൂചനയാണ് ഇതിനു കാരണം. ബ്രെന്റ് ക്രൂഡ് 88 ഡോളര്‍ കടന്നു.
ഇസ്രയേല്‍- പലസ്തീന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഓഹരി വിപണികളില്‍ തിരിച്ചടി നേരിട്ടിരുന്നു. ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്നതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് മാറിയതും വിപണിക്ക് പൊതുമേ ക്ഷീണം വരുത്തിയിരുന്നു.






