
സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 9,158 പേരാണ്. 19 പേരാണ് ഡെങ്കിപ്പനി മൂലം ചികിത്സ തേടിയത്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. പകര്‍ച്ചപ്പനിയില്‍ ജാഗ്രത വേണമെന്ന് ആരേഗ്യമന്ത്രി നിര്‍ദേശം നല്കി.
ഈ വര്‍ഷം 2013 നും 2017നും സമാനമായി ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടിതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി ജാഗ്രതാ നിര്‍ദേശം നല്‍കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു. പകര്‍ച്ച പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
വരുന്ന 8 ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.






