
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ദൃശ്യം വമ്പന്‍ വിജയമായിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്റെ ലൈഫ് ടൈം കളക്ഷനെയാണ് കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രം 30 കോടിയും ആഗോളതലത്തില്‍ 60 കോടിയും സിനിമ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം 2013ലെത്തിയ 'ദൃശ്യം' അമ്പത് കോടി നേട്ടം കൊയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവും ഈ നേട്ടം കൈവരിച്ച ആദ്യ മലയാള ചിത്രവുമായിരുന്നു. മറ്റ് ഭാഷകളില്‍ റിമേക്ക് ചെയ്യപ്പെട്ടപ്പോള്‍ അതത് ഇന്‍ഡസ്ട്രികളിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. 2021ല്‍ സിനിമയുടെ പ്രീക്വല്‍ എത്തിയെങ്കിലും ഒടിടി റിലീസ് ആയിരുന്നു. ലൂസിഫര്‍, പുലിമുരുകന് എന്നീ ചിത്രങ്ങളാണ് ആഗോളതലത്തില്‍ 50 കോടി നേടിയ മറ്റു മോഹന്‍ലാല്‍ സിനിമകള്‍.
പുതുമുഖ സംവിധായകനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കാസര്‍ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്റെ കഥ പറച്ചില് രൂപപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവന്, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹമ്മദ് ഷാഫിയും റോണിയും ചേര്‍ന്നാണ്.






